
നാഷണൽ ടെസ്റ്റിങ് ഏജൻസി സെപ്റ്റംബർ 13-നും ഒക്ടോബർ 14-നുമായി നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. ഒഡിഷയിൽ നിന്നുള്ള ഷൊയ്ബ് അഫ്താബ് 720-ൽ 720 മാർക്കും നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാമനായി.
710 മാർക്ക് നേടി അഖിലേന്ത്യാ തലത്തിൽ പന്ത്രണ്ടാം റാങ്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി. അബ്ദുൾ റസാക്കിന്റെയും ഷെമീമയുടെയും മകൾ എസ്. അയിഷയാണ് കേരളത്തിൽ ഒന്നാമതെത്തിയത്.
അഖിലേന്ത്യാ തലത്തിൽ ആദ്യ 50 റാങ്കിൽ അയിഷയ്ക്ക് പുറമേ കേരളത്തിൽനിന്ന് മൂന്നുപേർകൂടിയുണ്ട്. ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോൻ കുര്യാക്കോസ് (50) എന്നിവർ.
വളരെയേറെ പ്രതിസന്ധികൾക്കിടയിലാണ് ഇക്കൊല്ലത്തെ പരീക്ഷ നടത്തിയതെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. ആദ്യമായാണ് എയിംസ് ഉൾപ്പെടെ എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിന് ഒറ്റപ്പരീക്ഷ നടത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ വിജയകരമായി നടത്തിയതിലും കേന്ദ്രവുമായി സഹകരിച്ചതിലും എല്ലാ മുഖ്യമന്ത്രിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു.
സെപ്റ്റംബർ 13-ന് 13,67,032 പേരും ഒക്ടോബർ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. www.ntaresults.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)