
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 100 വര്‍ഷം തികയുകയാണ്. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവമുണ്ടാക്കിയ അലയൊലികള്‍ ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികളെയും സ്വാധീനിച്ചു. അവരില്‍ ചിലര്‍ താഷ്കന്റ് എന്ന സോവിയറ്റ് നഗരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ എന്ന പേരില്‍ പാര്‍ടി സംഘടിപ്പിക്കുന്നതിന് മുന്‍കൈയടുത്തു. 1920 ഒക്ടോബര്‍ 17 നായിരുന്നു ആദ്യ യോഗം. എം എന്‍ റോയ്, എവലിന് ട്രെന്റ് റോയ്, അബനി മുഖര്‍ജി, റോസ ഫിറ്റിന്‍ഗോഫ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, എം പി ബി ടി ആചാര്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങള്‍ പകര്‍ന്ന് നല്‍കാനും വിദ്യാഭ്യാസം നല്‍കാനും ഇവര്‍ പ്രവര്‍ത്തിച്ചു.
കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് പാര്‍ട്ടി വളര്‍ന്നു. അധിനിവേശ ശക്തികള്‍ക്കെതിരെയും സാമ്രാജത്വത്തിനെതിരെയും നിരന്തരം പടനയിച്ചു. തൊഴിലാളികളെ ചൂഷണം ചെയ്ത ജന്മിമാരില് നിന്ന് കര്‍ഷകരെ മോചിപ്പിച്ച് കൃഷിഭൂമി കര്ഷകന് എന്ന് ആഹ്വാനം ചെയ്തു. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടി. 1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലേറി. ഭൂപരിഷ്കരണ വിദ്യാഭ്യാസ ബില്ലുകള്‍ അവതരിപ്പിച്ച് നടപ്പാക്കി. ഇന്നത്തെ കേരളത്തിന്റെ വളര്‍ച്ചയിലേക്കുള്ള അടിത്തറയായിരുന്നു അത്.
കുത്തകമുതലാളിത്തം ലോകമാകെ പിടിമുറുക്കുകയാണ്. ഇന്ത്യയിലും അത് പ്രകടമാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരും അവര്‍ക്കൊപ്പം നില്ക്കുന്നു. മതത്തിന്റെയും ദേശസ്നേഹത്തിന്റെയും പുകമറ സൃഷ്ടിച്ച് തൊഴിലാളികളെയും കര്‍ഷകരെയും ചൂഷണം ചെയ്യുന്നു. ഇപ്പോള്‍ കൊണ്ടുവന്ന കര്‍ഷകബില്ല് അതിന്റെ അവസാനത്തെ ഉദാഹരണമാണ്. മഹാമാരി കാലത്തും ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ രാജ്യം ഭരിക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല. ദുരിതത്തിലാണ്ട സാധാരണ ജനങ്ങള്‍ക്കു മേല്‍ തലതിരിഞ്ഞ കേന്ദ്രനയങ്ങള്‍ ഇടിത്തീയാവുകയാണ്. ഇന്ത്യയെ പുറകോട്ടടിക്കുന്നതും കര്‍ഷക-ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. പോരാട്ടങ്ങള്‍ നിറഞ്ഞ പാര്‍ട്ടിയുടെ 100 വര്‍ഷ ചരിത്രം പുതിയകാല പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)