
വാഷിങ്ടണ്‍: ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള വായുമലിനീകരണം വര്‍ധിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണത്തില്‍ അമേരിക്ക ശുദ്ധമായ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ ഊര്‍ജസ്വാതന്ത്ര്യം കൈവരിച്ചതായും നോര്‍ത്ത് കാരലൈനയില്‍ റിപ്പബ്ലിക്കന്‍ പ്രചാരണയോഗത്തില്‍ അനുയായികളോട് സംസാരിക്കുകയായിരുന്ന ട്രംപ് അവകാശപ്പെട്ടു. അമേരിക്കയ്ക്ക് ഏറ്റവും മികച്ച പരിസ്ഥിതി നമ്പര്‍, ഓസോണ്‍ നമ്പര്‍, മറ്റ് പല നമ്പരുകള്‍ ഉണ്ട്. അതേസമയം, ഇന്ത്യയും റഷ്യയും ചൈനയും വായുവിലേക്ക് മാലിന്യം തള്ളുകയാണെന്ന് ട്രംപ് ആരോപിച്ചു.
അധികാരമേറ്റ് ആറുമാസം തികയുംമുമ്പ്, 2017 ജൂണില്‍ ട്രംപ് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായി അമേരിക്കയുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അമേരിക്ക കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങള്‍ റഷ്യയും ചൈനയും ഇല്ലാതാക്കുന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര് ഒരു വെബിനാറില്‍ പറഞ്ഞു. ഈ രാജ്യങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളും നടപടിക്രമങ്ങളും ദുര്‍ബലമാക്കുകയാണെന്നും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും എസ്പര് ആരോപിച്ചു. ദേശീയ പ്രതിരോധ സര്‍വകലാശാലയുടെ കരിക്കുലത്തില്‍ 50 ശതമാനം ചൈനയ്ക്കെതിരെയാക്കാന് താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്പര് പറഞ്ഞു. യാഥാസ്ഥിതിക ബൗദ്ധിക കേന്ദ്രമായ ഹെറിറ്റേജ് ഫൗണ്ടേഷനാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)