
ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. പാകിസ്താന്, അഫ്ഗാനിസ്താന് തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കൊവിഡ് രോഗവ്യാപനം കൈകാര്യം ചെയ്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
കൊവിഡ് പ്രതിരോധത്തില്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് സമ്പദ്ഘടനയെ പിടിച്ചുനിര്‍ത്തുന്നതിലും ബിജെപിയും കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. പാകിസ്താന്, അഫ്ഗാനിസ്താന് തുടങ്ങിയ രാജ്യങ്ങളുടെ കൊവിഡ് കണക്കുകളും രാഹുല്‍ ട്വിറ്റര്‍വഴി പങ്കുവച്ചു. അതനുസരിച്ച് പാകിസ്താനില്‍ 3,21,877 ഉം അഫ്ഗാനിസ്താനില്‍ 40,026 ഉം രോഗബാധിതരാണ് ഉള്ളത്.
Another solid achievement by the BJP government.
— Rahul Gandhi (@RahulGandhi) October 16, 2020
Even Pakistan and Afghanistan handled Covid better than India. pic.twitter.com/C2kILrvWUG
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളം ഇതുവരെ 1,12,161 പേരുടെ ജീവന് കോവിഡ് കവര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 മരണം റിപ്പോര്‍ട്ട് ചെയ്തു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
വിവിധ സംസ്ഥാനങ്ങളിലായി 8,04,528 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. 64,53,780 പേര് ഇതിനോടകം രോഗമുക്തി നേടി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച വരെ 9.2 കോടിയിലേറെ സാമ്ബിളുകള്‍ രാജ്യത്ത് പരിശോധിച്ചു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 1,92,936 രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്. കര്‍ണാടകയില്‍ 1,13,557 പേര് ഇപ്പോഴും ചികിത്സയിലുണ്ട്. കേരളത്തില്‍ 94,609 പേരും തമിഴ്നാട്ടില്‍ 41,872 പേരും ആന്ധ്രയില്‍ 40,047 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)