
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. www.nts.ac.in , www.ntaneet.nic.in എന്നീ വെബ്സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 15.97 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 85 ശതമാനത്തിലേറെപ്പേര്‍ പരീക്ഷ എഴുതിയതായാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചത്.
ജനറല്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം, സംവരണ വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 40 ശതമാനം മാര്‍ക്കുമാണ് യോഗ്യത നേടാന്‍ വേണ്ടത്. ഉത്തര കീയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കണ്ടെത്താം. ഓരോ ശരിയായ ഉത്തരത്തിനും 4 മാര്‍ക്കാണ് ലഭിക്കുക.
ഒക്ടോബര്‍ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്കാന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 14 ന് പരീക്ഷ എഴുതാന്‍ അവസരം നല്കി.
രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)