
ശബരിമല: ലാമാസപൂജകള്ക്കായി ശബരിമല നട ഇന്ന് തുറക്കും. ആറുമാസത്തെ ഇടവേളയ്ക്കുശേഷം നാളെ ശബരിമല സന്നിധാനത്ത് ഭക്തരെത്തും. ശനിയാഴ്ച രാവിലെ അഞ്ച് മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങളുണ്ടായിരുന്ന ശബരിമലയില്‍ ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെര്‍ച്വല്‍ക്യൂ വഴി ബുക്ക് ചെയ്ത 250 പേര്‍ക്ക് വീതമാണ് ദിവസേന ദര്‍ശനാനുമതിയുളളത്. നടയടയ്ക്കുന്ന 21 വരെ ആകെ 1,250 പേര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം നടത്താവുന്നതാണ്.
പടി പൂജ, ഉദയാസ്തമയ പൂജ, കളഭാഭിഷേകം എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ എട്ടിന് അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. അതേസമയം തുലാമാസ പൂജകള്‍ക്കായി ഇന്ന് നട തുറക്കുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികളും മറ്റു സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മലകയറുമ്പോള്‍ മാസ്ക് ധരിക്കുന്നത് പ്രയാസമാണ്. അതേസമയം മറ്റുള്ള സമയത്ത് മാസ്ക് നിര്‍ബന്ധമാണ്. ദര്‍ശനം സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)