
പട്ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എസ് ഡി പി ഐ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടു. എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് ഈ മാസവും അടുത്ത മാസവുമായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചത്. എം കെ ഫൈസിയ്ക്കു പുറമെ പപ്പു യാദവ്, ചന്ദ്രശേഖര്‍ ആസാദ്, പ്രകാശ് അംബേദ്കര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഷമിം അക്തര്‍, മുഹമ്മദ ഷബീര്‍ അലം, മെഹബൂബുര് റഹ്മാന്, നൂറുല്‍ ഹക്ക്, മുനവര്‍ ഹുസൈന്, നാസിം അക്തര്‍, മുഹമ്മദ് മെഹബൂബ് അലം, മുഹമ്മദ് നാസിം, മുഹമ്മദ് കെയ്ഫ് തുടങ്ങി പതിനഞ്ച് പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. എസ് ഡി പി ഐ-യ്ക്ക് പുറമെ പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, ആള് ഇന്ത്യ മൈനോരിറ്റി ഫ്രണ്ട്, ഭാരതീയ ലോക് ചരിത പാര്‍ട്ടി, ബീഹാര്‍ ലോക് നിര്‍മാന്‍ ദള്‍, ജനതാ കോണ്‍ഗ്രസ്, വന്ജിത ബഹുജ അഗാഡി തുടങ്ങിയവരാണ് പപ്പുയാദവ് നേതൃത്വം നല്കുന്ന പ്രോഗ്രസീസ് ഡെമോഗ്രാറ്റിക് അലയന്‍സില്‍ ഉള്ളത്.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയ്യതികളിലാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫലപ്രഖ്യാപനം നവംബര്‍ 10നും പൂര്‍ത്തിയാവും. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിലവധി മാറ്റങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)