.jpg)
ഹൈദരാബാദ്: കനത്ത മഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു. ഹൈദരാബാദിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തെലുങ്കാനയിലും അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലും കനത്ത മഴയാണ്. ഇതേതുടര്‍ന്ന് കഴിഞ്ഞ 48 മണിക്കൂറിനിടെ 12 പേര് മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പെയ്ത മഴയില്‍ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ഇതേ തുടര്‍ന്ന് നഗരത്തിന്റെ വിവിധ മേഖലകളില്‍ ഗതാഗത തടസമുണ്ടായി.
കനത്ത മഴ തെലങ്കാനയിലെ 14 ജില്ലകളെ ബാധിച്ചിട്ടുണ്ട്. ജനനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമയത്ത് സാഗര്‍ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തുറന്ന് വിട്ടിരുന്നു.
പരീക്ഷകള്‍ മാറ്റി വെച്ചു
കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാല ഒക്ടോബര്‍ 14, 15 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി. അതേസമയം, 16ാം തീയതിയിലെ പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.
പുതുക്കിയ തീയതി വൈകാതെ അറിയിക്കുമെന്ന് പരീക്ഷാ കണ്ട്രോളര് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.
All exams under jurisdiction of Osmania University scheduled on 14 & 15 Oct are postponed due to torrential rains. Exams from 16 Oct will be conducted as per timetable. Schedule of postponed exams will be informed shortly: Controller of Examinations, Osmania University, Hyderabad
— ANI (@ANI) October 14, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)