
കോഴിക്കോട്: ദിവസവും രാവിലെയും വൈകിട്ടും രണ്ട് തുളളി വീതം ഗ്ളൂക്കോസ് മൂക്കിലൊഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന കൊയിലാണ്ടിയിലെ ഇ എന്‍ ടി ഡോക്ടര്‍ ഇ സുകുമാരന്റെ കണ്ടെത്തലിന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഐ സി എം ആറിന്റെയും അഭിന്ദനങ്ങള്‍. ഗ്ളൂക്കോസ് ഉപയോഗിച്ചുളള പ്രതിരോധത്തെക്കുറിച്ചുളള കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ഗവേഷണ സ്ഥാപനങ്ങളെ സമീപിക്കാമെന്നും ഐ സി എം ആര് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങളില്ല എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. 25 ശതമാനം ഗ്ളൂക്കോസ് അടങ്ങിയ തുളളിമരുന്നാണ് പ്രതിരോധത്തിനായി ഉപയോഗിക്കേണ്ടത്. ആദ്യത്തെ കുറച്ചുദിവസങ്ങള്‍ കൊവിഡ് വൈറസ് തങ്ങിനില്ക്കുന്നത് തൊണ്ടയുടെ മുകള്‍ ഭാഗത്താണ്. ഗ്ളൂക്കോസില്‍ അടങ്ങിയിരിക്കുന്ന ഓക്സിജന്‍ അയണ്‍ വൈറസിന്റെ ബാഹ്യ ആവരണത്തെ ഇല്ലാതാക്കി കൊവിഡ് വൈറസിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)