
തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു. (ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്) മികച്ച നടിയായി കനി കുസൃതിയേയും തെരഞ്ഞെടുത്തു. (ചിത്രം-ബിരിയാണി) മികച്ച സംവിധായകന്-ലിജോ ജോസ് പെല്ലിശ്ശേരി(ജെല്ലിക്കെട്ട്). മികച്ച ചിത്രം-വാസന്തി.
സാംസ്ക്കാരിക വകുപ്പ് മന്ത്രി ഏകെ ബാലനാണ് വാര്‍ത്താസമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോജോസ് കരസ്ഥമാക്കി. ഷിനോസ് റഹ്മാനും സഹോദരന് സജാസ് റഹ്മാനും സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.
സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍,എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്, നടി ജോമോള്‍, പിന്നണി ഗായിക ലതിക, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
മികച്ച നടനായി തെരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് നടന് സുരാജ് വെഞ്ഞാറമൂട്
നല്ല കഥാപാത്രങ്ങള്‍ ലഭിച്ചതിലും അത് ജനങ്ങള്‍ തിയറ്ററില്‍ കണ്ടതിലും ഇപ്പോള്‍ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് കൊച്ചിയില്‍ പറഞ്ഞു. വികൃതിയിലെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും കഥാപാത്രങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.
നല്ല പരിചയസമ്പന്നരാണ് ഈ സിനിമകളുടെ അണിയറയിലുണ്ടായിരുന്നത്. ഈ പുരസ്കാരനേട്ടം ഉത്തരവാദിത്തം വര്‍ധിപ്പിച്ചിരിക്കുകയാണ്. നല്ല കഥാപാത്രങ്ങള്‍ ഇനിയും തേടിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം എത്രയും പെട്ടെന്ന് സാധാരണ നിലയിലാകട്ടെയെന്നും തിയറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയട്ടെയെന്നും പറഞ്ഞ സുരാജ്, തനിക്കൊപ്പം പുരസ്കാരങ്ങള്‍ നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും പറഞ്ഞു.
വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി അര്‍ഹനായി.
119 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി മത്സരരംഗത്തുണ്ടായിരുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)