
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന നടന് ടൊവീനോ തോമസ് ഇന്ന് ആശുപത്രി വിട്ടു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമായിരുന്നു താരം ഇന്ന് ഡിസ്ചാര്‍ജ് ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്ന് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ചകള്‍ വിശ്രമിക്കാനാണ് നിര്‍ദേശം. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.
ഹൃദയത്തോട് എത്രയധികം ചേര്‍ത്ത് വച്ചാണു നിങ്ങള്‍ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.
മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം. നിങ്ങളുടെ സ്വന്തം ടൊവീനോ.
A big HELLO from home! I got discharged and is fine at home now. Thanks and love for all your wishes and concern in...
Posted by Tovino Thomas on Monday, October 12, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)