
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡ്. തീർത്ഥാടനം സംബന്ധിച്ച റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണൻ ഹൈക്കോടതയിൽ സമർപ്പിച്ചു. ദേവസ്വം ബോർസ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന അരോപണങ്ങളുമായി പന്തളം കൊട്ടരവും ഭക്തജന സംഘടനകളും രംഗത്ത് വന്നു.
ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കണം എന്നതാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. വിഷയത്തിൽ ചൊവ്വാഴ്ച്ച കോടതിയുടെ നിലപാടുകൂടി അറിഞ്ഞശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുന്നത്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ, പമ്പയിലെ കുളിയുടെ കാര്യം അടക്കമുള്ള ആചാര അനുഷ്ഠാനങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം രേഖാമൂലം ബോർഡിന് ലഭിച്ചു. ഇതും കോടതിക്ക് മുമ്പിൽ സമർപ്പിച്ചു.
പമ്പയിലേക്കുള്ള റോഡിൽ വലിയ വിള്ളലുണ്ട് അത് പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ചെങ്കിലും കാരാറുകാർ പങ്കെടുത്തിരുന്നില്ല. ഈ മാസം13 ന് വീണ്ടും കാരാറുകൾ ക്ഷണിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സർക്കാർ നേരിട്ട് ചെയ്യും എന്ന് ദേവസ്വം ബോർഡിന് ഉറപ്പ് നൽകിയിട്ടുണ്ട്. തുലാമാസ പൂജക്ക് നട തുറക്കുമ്പോൾ ട്രയൽ എന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കും.
അതേസമയം ശബരിമലയുടെ കാര്യത്തിൽ ഗൗരവകരമായ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ദേവസ്വം ബോർഡ് എടുക്കുന്നത് എന്ന ആരോപണമുയായി പന്തളം കൊട്ടാരവും രംഗത്ത് വന്നിട്ടുണ്ട്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)