.jpg)
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. എറണാകുളം ജില്ലയില്‍ ഭക്ഷ്യ കിറ്റുകളുടെ 60 ശതമാനവും വിതരണം ചെയ്തു.
എഎവൈ മഞ്ഞ കാര്‍ഡിനുള്ള വിതരണം പൂര്‍ത്തിയായി. ബിപിഎല്‍ പിങ്ക് കാര്‍ഡുകാര്‍ക്കുള്ള കിറ്റുകളുടെ വിതരണം ഈ ആഴ്ച പൂര്‍ത്തിയാകും. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണം അടുത്തയാഴ്ച ആരംഭിക്കും.
ലഭിച്ച 1,87,305 കിറ്റുകളില്‍ 1,11,513 എണ്ണത്തിന്റെ വിതരണം പൂര്‍ത്തിയായതായിട്ടാണ് സപ്ലൈകോ അധികൃതര്‍ അറിയിച്ചത്.
- കടല (750 ഗ്രാം),
- പഞ്ചസാര (ഒരുകിലോ),
- വെളിച്ചെണ്ണ (അരക്കിലോ,
- ആട്ട (ഒരു കിലോ),
- മുളകുപൊടി (100 ഗ്രാം),
- ഉപ്പ് (ഒരുകിലോ),
- ചെറുപയര്‍ (750 ഗ്രാം),
- സാമ്പാര്‍ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.
പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)