
തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത് വൻവിജയം നേടിയ 'കാഞ്ചന' യുടെ ഹിന്ദി റീമേക്ക് 'ലക്ഷ്മി ബോംബി'ന്റെ ട്രെയിലർ പുറത്തിറങ്ങി. അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. അദ്വാനിയാണ് നായിക. ചിത്രം ദീപാവലി വെടിക്കെട്ടായി നവംബർ ഒൻപതിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാൻഡ്, ഓസ്ട്രേലിയാ, യു എ ഇ എന്നിവിടങ്ങളിൽ തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.
നർമ്മവും ഭയവും പ്രതികാരവും കോർത്തിണക്കി പുറത്തു വിട്ട 'ലക്ഷ്മി ബോംബി'ന്റെ ട്രെയിലർ യു ട്യൂബിൽ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറുകയാണ്. ഹൊറർ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കൾ തുഷാർ കപൂർ , മുസ്ഖാൻ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്.
അക്ഷയ് കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും 'ലക്ഷ്മി ബോംബി' ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. അത് കൊണ്ടു തന്നെ ആരാധകർ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ്. അക്ഷയ് കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു. 'ലക്ഷ്മി ബോംബ്' അതിന്റെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക്. അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രിയദര്ശന് സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണിത് എന്നതും സവിശേഷതയാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)