
മുംബൈ: അര്‍ണബ് ഗോസാമിയുടെ ഉടമസ്ഥതയിലുളള റിപബ്ലിക് ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചതായി മുംബൈ പോലിസ്. അന്വേഷണത്തിന്റെ ഭാഗമായി റിപബ്ലിക് ചാനല്‍ ജീവനക്കാരെ രണ്ട് ദിവസത്തിനുളളില്‍ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒപ്പം റേറ്റിങ്ങില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നേടിയതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുംബൈ പോലിസ് വ്യക്തമാക്കി.
റിപബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധനയ്ക്ക് വിധേയമാക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മരവിപ്പിക്കുന്ന കടുത്ത നടപടികളാവും ഉണ്ടാവുക എന്നും പോലിസ് മേധാവി പരമവീര്‍ സിങ് പറഞ്ഞു. ചാനലിന്റെ റേറ്റിംഗ് കണക്കാക്കുന്നതിനായി ഗാര്‍ഹിക ഉപഭോക്താക്കളുടെ ഡാറ്റകള്‍ ഉപയോഗിക്കുകയും പിന്നീട് ഇതില്‍ കൃത്രിമം നടത്തി പരസ്യ വരുമാനം നിയമവിരുദ്ധമായി നേടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ചാനലുകളെ കുറിച്ച് പഠിക്കാൻ ബാർക്ക് കരാർ നൽകിയ ഏജൻസിയായ ഹൻസ റിസർച്ച് ഗ്രൂപ്പിലെ മുൻ ജീവനക്കാർക്ക് പണം നൽകിയാണ് റേറ്റിങ്ങിൽ കൃത്രിമത്വം നടത്തിയതായി മുംബൈ പോലിസ് കണ്ടെത്തിയത്. ടിആർപി റേറ്റിങ്ങിൽ "അസാധാരണമായ പ്രവണതകൾ" കണ്ടെത്തിയത് ഹൻസയും ബാർക്കുമാണ്. വഞ്ചന, ക്രിമിനൽ വിശ്വാസലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് കണ്ടിവാലി പോലിസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ഹൻസയിലെ ഒരു മുൻ ഉദ്യോഗസ്ഥനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ലോക്കറിൽ നിന്ന് 8.5 ലക്ഷം രൂപയുമാണ് പോലിസ് കണ്ടെത്തിയത്.
മൊത്തം മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും നിലവില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.
റേറ്റിങ് കൃത്രിമം കാട്ടിയത് ഇങ്ങനെ
റേറ്റിങ് രേഖപ്പെടുത്താനായി വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള ബാരോമീറ്ററിലെ ഡാറ്റ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. തുടര്‍ന്ന് വീട്ടുകാര്‍ക്ക് പണം നല്കി റിപബ്ലിക് ടി.വി പോലെ ചില പ്രത്യേക ചാനലുകള്‍ മാത്രം കാണാന്‍ ആവശ്യപ്പെടുന്നു. ഇംഗ്ലീഷ് അറിയാത്ത വീട്ടുകാര്‍ പോലും റിപബ്ലിക് ടി.വിയുടെ ഇംഗ്ലീഷ് ചാനല്‍ എല്ലാ ദിവസവും കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്തിന്
ചാനലുകളിലെ കാഴ്ചക്കാരുടെ എണ്ണം കൂടിയാല്‍ പരസ്യങ്ങള്‍ക്ക് കൂടുതല്‍ പണം വാങ്ങാമെന്നുള്ളതാണ് ഏറ്റവും വലിയ മെച്ചം. 30,000 കോടിയുടേതാണ് രാജ്യത്തെ പരസ്യവ്യവസായം. ഇതിെന്റ ഒരു പങ്ക് സ്വന്തമാക്കാനാണ് എല്ലാ ചാനലുകളും മത്സരിക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂടുന്നതോടെ പരസ്യവരുമാനത്തിെന്റ വലിയൊരു വിഹിതം സ്വന്തമാക്കാന്‍ ചാനലുകള്ക്കാവും.
റിപബ്ലിക് ടി.വിയുടെ ആസൂത്രിത പ്രചാരണം
ബോളിവുഡ് നടന് സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസിന്റെ പ്രതിഛായ മോശമാക്കാന്‍ വലിയ പ്രചാരണമാണ് റിപബ്ലിക് ടി.വി നടത്തുന്നതെന്ന് കമീഷണര്‍ പരം ബീര്‍ സിങ് വ്യക്തമാക്കിയിരുന്നു. ടി.ആര്.പി റേറ്റിങ് ഉയര്‍ത്താനാണ് പ്രചാരണം നടത്തിയതെന്നായിരുന്നു അന്ന് വിചാരിച്ചിരുന്നത്. എന്നാല്‍, ടി.ആര്.പി തട്ടിപ്പ് പുറത്ത് വന്നതോടെ റിപബ്ലിക് ടി.വിയുടെ പ്രചാരണം കൂടുതല്‍ ആളുകളിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കേസിന്റെ നിലവിലെ സ്ഥിതി
ടി.ആര്.പി തട്ടിപ്പില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് മുംബൈ പൊലീസിന്റെ തീരുമാനം. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് ചാനല്‍ മേധാവികളേയും മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. പക്ഷേ വലിയ മീനായ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ അര്‍ണബ് തന്റെ സ്വാധീനമുപയോഗിക്കുമെന്ന് മുംബൈ പൊലീസിന് നന്നായറിയാം. ഇതു മുന്‍കൂട്ടി കണ്ട് ഒരു മുഴം മുമ്പേ എറിയുകയാണ് അവര്‍. ബാര്കിനേയും വാര്‍ത്ത വിനിമയ മന്ത്രാലയത്തേയും തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അവര്‍ അറിയിച്ചിട്ടുണ്ട്.
ബാര്‍കിന്റെ നിലപാട്
ഇന്ത്യയിലെ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് ഇക്കാര്യത്തില്‍ മുംബൈ പൊലീസിനൊപ്പമാണ്. മുന്‍ കേസുകളിലേത് പോലെ കടുത്ത അച്ചടക്ക നടപടി ഈ കേസിലും ഉണ്ടാകുമെന്നും തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുംബൈ പൊലീസിന് നന്ദിയറിക്കുന്നുവെന്നും ബാര്‍ക് അറിയിച്ചു.
റിപബ്ലികിന്റെ വിശദീകരണം
മുംബൈ പൊലീസിന്റെ വാദങ്ങളെല്ലാം വ്യാജമാണെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് റിപബ്ലിക് ടി.വി. സുശാന്ത് സിങ് രജ്പുത്ത് കേസില്‍ മുംബൈ പൊലീസിനെ പ്രതികൂട്ടില്‍ നിര്ത്തിയതിെന്റ പ്രതികാര നടപടിയാണ് കേസ്. മുംബൈ പൊലീസിന്റെ നടപടിക്കെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും റിബ്ലിക് ടി.വി അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)