
വാഹന യാത്രക്കാരനോട് ചെക്കിങ്ങിലോ അല്ലാത്ത സമയങ്ങളിലോ പോലീസുകാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകളും പരിശോധനാ രീതികളും എങ്ങനെ എന്ന് നോക്കാം.
പരിശോധന സമയത്തെ മര്യാദകള്‍
- ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്താല്‍ ഉടമയെയോ, വാഹനത്തെയോ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ല. വാഹന ഉടമകളെ കുടുക്കാന്‍ പലപ്പോഴും മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പൊലീസ് കേസെടുക്കുന്നത്.
- യൂണിഫോമിലുള്ള മോട്ടര്‍ വാഹന ഉദ്യോഗസ്ഥനോ എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥനോ ആണ് വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ പരിശോധിക്കാനുള്ള അവകാശം.
- പരിശോധനയ്ക്കായി വാഹനം നിര്‍ത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വാഹനത്തിനടുത്തെത്തി വാഹനം പരിശോധിക്കണം. വാഹനരേഖയുമായി ഉടമ ഉദ്യോഗസ്ഥനടുത്തേക്ക് പോകേണ്ടതില്ല.
- എല്ലാ രേഖകളും യഥാര്‍ഥ പതിപ്പ് വാഹനത്തില്‍ ഉണ്ടാകേണ്ടതില്ല. ഡ്രൈവിങ് ലൈസന്‍സ് കൈയ്യിലുണ്ടാകണം. മറ്റു രേഖകളുടെ പകര്‍പ്പ് സൂക്ഷിച്ചാല്‍ മതിയാകും. ഡിജിറ്റലായും ഇവ സൂക്ഷിച്ചാല്‍ മതി. യഥാര്‍ഥ രേഖകളില്ലെങ്കില്‍ 15 ദിവസത്തിനകം ഹാജരാക്കാം.
- വാഹനം പരിശോധിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ മാന്യമായി ഇടപെടണം. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ പാടില്ല.
- പെറ്റിക്കേസുകളില്‍, സ്ത്രീകളും കുട്ടികളും വാഹനത്തില്‍ ഉണ്ടെങ്കില്‍ വാഹനം പരിശോധനയ്ക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. നിയമലംഘനം ഉണ്ടായാല്‍ നോട്ടിസ് നല്കി പിഴ അടയ്ക്കാന്‍ ആവശ്യപ്പെടാം. പിഴ എങ്ങനെ അടയ്ക്കണമെന്ന് ഉടമയ്ക്ക് തീരുമാനിക്കാം.
- മദ്യപിച്ചു വാഹനം ഓടിച്ചാല്‍ മദ്യപിച്ചവരെ വൈദ്യപരിശോധന നടത്തണം. പിഴ നോട്ടിസ് നല്കി, രേഖകളില്‍ എഴുതിവച്ച ശേഷം ജാമ്യത്തില്‍ വിടണം. ഓടിച്ചയാള്‍ മദ്യപിച്ചതിനാല്‍ മറ്റൊരാള്‍ വന്നാലേ വാഹനം വിട്ടുനല്‍കൂ. അല്ലെങ്കില്‍ പിന്നീട് വാഹനം വിട്ടു നല്‍കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)