
മുംബൈ: വമ്പന്‍ ഓഫറുകളും, വിലക്കിഴിവും വാഗ്ദാനം ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന പ്രഖ്യാപിച്ച് പ്രമുഖ ഇ-കോമേഴ്സ് സൈറ്റായ ആമസോണ്‍. ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും അടക്കം വലിയ ഓഫറുകളായിരിക്കും ലഭിക്കുക.
ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസം അടുക്കുന്തോറും കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റില്‍ കമ്പനി ഡീലുകളും ഓഫറുകളും ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോ കോസ്റ്റ് ഇഎംഐ ഓഫറുകള്‍, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവ കൂടാതെ സ്മാര്‍ട് ഫോണുകള്‍ക്കും സ്മാര്‍ട് ടിവികള്‍ക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളാണ് നല്‍കുകയെന്ന് ആമസോണ്‍ അവകാശപ്പെടുന്നത്. ഹോം ആന്‍ഡ് കിച്ചന് വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ, ഇലക്ട്രോണിക്സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ കിഴിവ്, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവ് പ്രതീക്ഷിക്കാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)