
പ്രസിദ്ധ മൾട്ടി നാഷണൽ കൺഗ്ലോമറേറ്റ് കമ്പനിയായ ഹണി വെല്ലും, കേരളത്തിലെ പ്രശസ്ത ഡിസ്പോസിബിൾ മെഡിക്കൽ ഉത്പ്പന്നങ്ങളുടെ നിർമ്മാണ വിതരണക്കാരുമായ ത്രീ സീസ് മെഡിടൂറും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഈ സഹകരണത്തിലൂടെ മികച്ച ഗുണനിലവാരമുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിപണിയിലേക്ക് എത്തിക്കാനാകുമെന്ന് ത്രീ സീസ് മെഡിടൂർ ഡയറക്ടർ ഷാഹിർ ഇസ്മയിൽ പറഞ്ഞു.
കേരളത്തിലെ നിരവധി കമ്പനികൾക്കിടയിൽ നിന്നാണ് ഒട്ടേറെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ത്രീ സീസ് മെഡിടൂർ തിരഞ്ഞെടുക്കപ്പെട്ടത്. ഉയർന്ന ഗുണനിലവാരമുള്ള ഏറെ ഈട് നില്കുന്ന ഗോഗിൾസ്, പി പി ഇ കിറ്റുകൾ തുടങ്ങിയവ ഈ സംയുക്ത സഹകരണത്തിലൂടെ ഉടനെ വിപണിയിൽ ലഭ്യമാകും. പൂർണമായും ഇന്ത്യയിൽ നിർമിച്ച ഉൽപന്നങ്ങളാണ് വിതരണത്തിനായി എത്തിക്കുന്നത്.
ഈ കോവിഡ് കാലഘട്ടത്തിൽ പ്രമുഖ കമ്പനികൾ പോലും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ സന്ധി ചെയ്യുമ്പോൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പൂർണ്ണമായും ഗുണനിലവാരം ഉറപ്പുവരുത്തി കൊണ്ടാണ് ഇവര് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. പ്രമുഖ കമ്പനികൾ തമ്മിലുള്ള ഈ സഹകരണത്തിലൂടെ ഹണീവെൽ നിർമ്മിക്കുന്ന എല്ലാ കോവിഡ് സുരക്ഷാ ഉപകരണങ്ങളും കേരളത്തിലങ്ങോളം ത്രീ സീസ് മെഡി ടൂറിലൂടെ ലഭ്യമാകും. അനുദിനം ഉയർന്നുവരുന്ന കോവിഡ് കണക്കുകൾ ആശങ്ക ഉയർത്തുന്ന ഈ കാലഘട്ടത്തിൽ ഈ ഉത്പന്നങ്ങൾ വിപണിക്ക് നൽകുന്നത് പുത്തൻ പ്രതീക്ഷയാണ്. രോഗവ്യാപനം പിടിച്ചു നിർത്തുന്നതിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഈ സഹകരണത്തിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)