
ലക്നോ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ റഷീദ് മസൂദ് (73) അന്തരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച റഷീദ് മസൂദ് വൈറസ് മുക്തി നേടിയെങ്കിലും റൂര്‍ക്കിയിലെ ഒരു നഴ്സിംഗ് ഹോമില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
കൊവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലാണ് റഷീദ് മസൂദ് ചികിത്സ തേടിയത്. രോഗമുക്തി നേടിയ ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. പിന്നീട് ആരോഗ്യനില വഷളായ അദ്ദേഹത്തെ റൂര്‍ക്കിയിലെ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നെന്ന് മരുമകനും യുപി-യിലെ മുന്‍ എം എല്‍ എ-യുമായ ഇമ്രാന് മസൂദ് പറഞ്ഞു.
സഹാറന്‍പൂരില്‍ നിന്ന് അഞ്ച് തവണ ലോക്സഭാംഗമായ റഷീദ് മസൂദ് വി പി സിംഗ് സര്‍ക്കാറില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്നു. നിരവധി തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ലോക്ദള്‍, ജനതാ പാര്‍ട്ടി, ജനതാ ദള്‍, എസ് പി തുടങ്ങി പല പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2011ലാണ് കോണ്‍ഗ്രസില്‍ എത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)