
ചെന്നൈ: കൊവിഡ് ബാധിച്ച 71 ശതമാനം പേരും രോഗം പരത്തുന്നവരല്ലെന്ന് പഠനം. കുട്ടികള്‍ സമപ്രായക്കാര്‍ക്കിടയില്‍ വലിയ തോതില്‍ കൊവിഡ് രോഗപ്രസരണത്തിനു കാരണമാവുന്നുവെന്നും പഠനം കണ്ടെത്തി. കൊവിഡ് രോഗപ്രസരണത്തെ കുറിച്ച് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ആന്ധ്രയിലും തമിഴ്നാട്ടിലും പ്രവര്‍ത്തിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡിസീസ്, ഡൈനാമിക്സ്, ഇക്കണോമിക് പോളിസി (സിഡിഡിഇപി) നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. സയന്‍സ് മാഗസിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് പഠനം അച്ചടിച്ചുവന്നിരിക്കുന്നത്.
സെന്റര്‍ ഫോര്‍ ഡിസീസ്, ഡൈനാമിക്സ്, ഇക്കണോമിക് പോളിസി (സിഡിഡിഇപി), ആന്ധ്ര-തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ എന്നിവരാണ് പഠനം നടത്തിയത്. 5,75,071 വ്യക്തികളെയാണ് പഠന വിധേയമാക്കിയത്. അതില്‍ 84,965 പേര് കൊവിഡ് സ്ഥിരീകരിച്ചവരുമാണ്.
കൊവിഡ് പ്രസരണവുമായി ബന്ധപ്പെട്ട ഏറ്റവും ബൃഹത്തായ പഠനമാണ് ഇതെന്ന് ആന്ധ്ര സര്‍ക്കാരില്‍ പഠനവുമായി സഹകരിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു. 70 ശതമാനം കൊവിഡ് രോഗികളും മറ്റുളളവര്‍ക്ക് രോഗം പരത്താറില്ലെന്ന് പഠനം വ്യക്തമാക്കി. രോഗം പരത്തുന്ന 8 ശതമാനം പേരാണ് 60 ശതമാനം രോഗവ്യാപനത്തിനും കാരണമായതെന്നും കണ്ടെത്തി. കുട്ടികള്‍ സ്വന്തം പ്രായക്കാരിലേക്ക് രോഗം വലിയ തോതില്‍ പരത്തുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ രോഗം മൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും 40നും 69നും ഇടയില്‍ പ്രായമുള്ളവരാണ്. 5-17 വയസ്സിനുള്ളിലുള്ളവര് 0.05 ശതമാനവും 85 വയസ്സിനു മുകളിലുള്ളവര്‍ 16.6 ശതമാനവുമാണ്.
ആണുങ്ങളിലാണ് മരണസാധ്യത കൂടുതലായി കണ്ടത്. സ്ത്രീകളേക്കാള്‍ 62 ശതമാനം കൂടുതല്‍. പ്രമേഹമുള്ളവരിലാണ് മരണം കൂടുതലായി കാണപ്പെട്ടതെന്ന വിവരവും പഠനത്തിലുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)