
കോണ്‍ഗ്രസ് നേതാക്കള്‍ ഹത്രാസിലെത്തുന്നത് തടയുന്നതിനായി ഡല്‍ഹി-നോയിഡ ഡയറക്ട് (ഡിഎന്‍ഡി) ഫ്ലൈഓവറിലെ ടോള്‍ പ്ലാസയില്‍ 200 ഓളം ഉത്തര്‍പ്രദേശ് പൊലീസുകാരെ ആണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിന്യസിച്ചത്. ഈ പൊലീസ് സന്നാഹത്തെ വിമര്‍ശിച്ച ശശി തരൂര്‍ എം.പി, ഇത് ഉത്തര്‍പ്രദേശിന്റെ ചൈനയും ടിബറ്റുമായുള്ള അതിര്‍ത്തിയാണോ എന്ന് ആശ്ചര്യപ്പെട്ടു.
'യുപിയുടെ ചൈനയും ടിബറ്റുമായുള്ള അതിര്‍ത്തിയാണോ ഇത്? അല്ല, ഇത് ഡല്‍ഹിയുമായുള്ള യുപിയുടെ അതിര്‍ത്തിയാണ്! പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ലംഘിക്കുന്നത് തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അല്ലേ?' എന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.
കനത്ത പൊലീസ് വിന്യാസത്തിന്റെ ചിത്രത്തോടൊപ്പം ഇന്ത്യയിലെ പെണ്മക്കള്ക്ക് നീതി എന്ന ഹാഷ് ടാഗോടെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.
Is this UP’s border with Tibet, China? No it’s UP’s border with Delhi! Violating citizens’ freedom of movement is surely against the Constitution of India, right? #JusticeForIndiasDaughters
Posted by Shashi Tharoor on Saturday, October 3, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)