
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നുവെന്നും കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മാസ്ക് വയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ കൂടുതലാക്കാന്‍ ഉദേശിക്കുന്നുണ്ട്. കൊവിഡ് എത്ര കാലം നമ്മുടെ കൂടെയുണ്ടാകുമെന്ന് പറയാനാകില്ല. കുറച്ച് കാലം നമ്മോടൊപ്പം രോഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കടകളില്‍ ഗ്ലൗസ് ധരിച്ചേ കയറാന്‍ പാടുളളൂ. ആവശ്യത്തിന് സാനിറ്റൈസര്‍ ഉണ്ടാകണം. നേരത്തെ ഇതൊക്കെ പറഞ്ഞെങ്കിലും അങ്ങനെ നടപ്പായില്ല. ഇനി നടപ്പാകാതെ വഴിയില്ല. നടപ്പായില്ലെങ്കില്‍ കര്‍ശന നടപടി വരും. കടയില്‍ ആവശ്യമായ ക്രമീകരണം വരുത്തേണ്ട ബാദ്ധ്യത ഉടമസ്ഥനുണ്ട്. ഇത്തരം കാര്യങ്ങള്‍ ആളുകളില്‍ വിഷമം ഉണ്ടാക്കും. എന്നാല്‍ ആ വിഷമം ഏറ്റെടുത്തേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് മരണം ഒരുലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 64 ലക്ഷത്തിലധികമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 54,15,197ഉം ആയി. രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.56% ആണ്. ഇത് അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ 2,05,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള രാജ്യമാണ് അമേരിക്ക. ബസീലില്‍ 1,40,000 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഓഗസ്റ്റ് 7 ന് 20 ലക്ഷം കടന്നിരുന്നു. ഇത് 28 ദിവസം കൊണ്ട് ഇരട്ടിയായി സെപ്റ്റംബര്‍ 5 ന് 40 ലക്ഷത്തിലെത്തി.
ഒക്ടോബര്‍ രണ്ടിന് രാത്രിയോടെയാണ് 64 ലക്ഷം കടന്നത്. ഇന്നലെ വരെ ഇന്ത്യയില്‍ ഏഴരക്കോടിയിലധികം പേരുടെ കൊവിഡ് പരിശോധന നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ഒക്ടോബര്‍ 1 വരെ 7,67,17,728 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)