
വാഷിങ്ടണ്‍: കൊവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശ്വസന പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. ട്രംപ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്റിബോഡി മിശ്രിതം ട്രംപിനു നല്‍കിയിരുന്നു. ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ഈ മരുന്ന് ട്രംപിന് നല്‍കിയതിന് അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചിട്ടുണ്ട്. മരുന്ന് നല്‍കിയതിനു ശേഷമാണ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)