
ഇത് പ്രതിമ മിശ്ര....
യു.പി യിലെ ഹത്രാസിൽ തുല്ല്യതയില്ലാത്ത പീഢനങ്ങൾക്കൊടുവിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട ഇരുപത്തിരണ്ട് വയസ്സുകാരിയായ ആ ദലിത് പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് തോക്കേന്തി നിൽക്കുന്ന യോഗിയുടെ പോലീസിനെ ഒട്ടും കൂസാതെ കടന്നുചെന്നവൾ.
ആ കൊലപാതകത്തിന് കാവൽ നിന്ന പോലീസുകാരുടെ മുഖത്ത് നോക്കി ഇന്ത്യയിലെ മുഴുവൻ പെൺകുട്ടികൾക്കും വേണ്ടി അത്യുച്ചത്തിൽ ലോകം കേൾക്കുമാറ് ഉശിരുള്ള ചോദ്യങ്ങൾ ചോദിച്ചവൾ.
കങ്കണയെയും റിയ ചക്രബർത്തിയെയും വളഞ്ഞ ഗോഡി മീഡിയയുടെ ഒരു പ്രതിനിധിയും ഇനിയും അവിടെ എത്തിയിട്ടില്ല. പലതവണ ബി.ജെ.പി ക്ക് വേണ്ടി സുശാന്തിന്റെ ആത്മഹത്യ ഉപയോഗപ്പെടുത്തിയ അർനബ് അലറിയില്ല. ആർ എസ് എസിന് അടിമ പണി ചെയ്യുന്ന ഒരു വലതുപക്ഷ മീഡിയയും കാര്യമായി ചോദ്യങ്ങൾ ചോദിച്ചില്ല.
പക്ഷെ പ്രതിമ അലറി വിളിച്ചു.
"നാഷണ്‍ വാണ്ട്സ് ടു നോ."
രാജ്യത്തിന് പലതും അറിയുക തന്നെ വേണം.
എന്ത് കൊണ്ട് പ്രതിമ...? ജീവൻ പോലും പണയം വെച്ച് ഹത്രാസിലെത്തി ? ലളിതമാണുത്തരം. ഒരു പക്ഷെ ആ പെൺകുട്ടി കൊല്ലപ്പെട്ടതിനു ശേഷം അവർ ഉറങ്ങിയിട്ടുണ്ടാകില്ല. അവർ അവളെ സ്വത്വത്തിലേക്കെടുത്തണിഞ്ഞതാവാം.
പ്രിയ പ്രതിമാ മിശ്രാ താങ്കൾ കത്വയിലെ പെൺകുട്ടിക്ക് വേണ്ടി നിർഭയം എഴുന്നേറ്റ് നിന്ന ദീപിക സിംഗ് രജ്പുതിന്റെ പിൻഗാമിയാണ്. പാർലമെന്റിൽ സംഘ് പരിവാറിനെ വലിച്ചു കീറിയെറിഞ്ഞ മെഹുവ മൊയ്ത്രയുടെ ആർജവമാണ് താങ്കൾക്ക്. സ്വയം ത്സാൻസി റാണിയായി അവരോധിക്കുന്ന സംഘ് പരിവാറിന്റെ പിമ്പിനു പോലും ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കുമ്പോൾ ആർജവവും മനുഷ്യത്വവും നീതിക്കായുള്ള അടങ്ങാത്ത ദാഹവും മാത്രം കൈമുതലാക്കി യോഗിയുടെ സംഘ് പോലീസിനെ വിറപ്പിച്ച ഈ മാധ്യമ പെൺ കരുത്തിന് ഹൃദയം തൊട്ട അഭിവാദ്യങ്ങൾ. ഒപ്പം ക്യാമറ മാൻ മനോജ് അധികാരിക്കും.
ഗൗരി ലങ്കേഷും ജസ്റ്റിസ് ലോയയും അനന്തമൂർത്തിയും പ്രകാശ് രാജും ഹേമന്ത് കർക്കരയും സഞ്ജീവ് ഭട്ടിനുമെല്ലം ശേഷവും നീതിയുടെ ശബ്ദങ്ങൾ കുറ്റിയറ്റ് പോകുന്നില്ല. ഒരായിരം പ്രതിമാ മിശ്രമാർ താങ്കളിലൂടെ ഉയർന്നു വരും തീർച്ച.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ... എത്ര സുന്ദരമായ വാക്കുകൾ പക്ഷെ അത് ഭാരത ജനതയ്ക്ക് ഒരു താക്കീത് ആയിരുന്നോ? ഹത്രാസില്‍ പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കില്ല... യോഗി പൊലീസ് മീഡിയയിൽ നിന്നും ലോകത്തിൽ നിന്നും ആ കുടുംബത്തെ മറച്ചു നിർത്തുന്നു ആർക്കുവേണ്ടി.... ജനാതിപത്യം ഇല്ലായ്മ ചെയ്തിരിക്കുന്നു.
കടപ്പാട്: Shamseer A P
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)