
കൊച്ചി: കൊച്ചിക്കാര്‍ക്ക് പുതിയ ദൃശ്യാനുഭവമൊരുക്കി 'ഡ്രൈവ് ഇന്‍ സിനിമ'. നിങ്ങളുടെ കാറില്ത്തന്നെയിരുന്ന് ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ അനുഭവിക്കാം. ലോക്ഡൗണ്‍കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയ ഡ്രൈവ് ഇന്‍ സിനിമയുടെ കൊച്ചി റിലീസ് ഞായറാഴ്ച 'ലെ മെറിഡിയന്'-ല്‍ നടക്കും. ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും നടന്ന ഡ്രൈവ് ഇന്‍ സിനിമ, സണ്‍സെറ്റ് സിനിമാ ക്ലബ്ബാണ് കൊച്ചിയിലും എത്തിക്കുന്നത്.
തുറസ്സായ സ്ഥലത്ത് കാറുകളില്ത്തന്നെയിരുന്ന് വലിയ സ്ക്രീനിലൂടെ സിനിമ കാണാവുന്ന സംവിധാനം. കൃത്യമായ അകലം പാലിച്ച് വലിയ സ്ക്രീനിന് അഭിമുഖമായി കാറുകള്‍ പാര്‍ക്ക് ചെയ്യും. കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ശബ്ദവുമെത്തും. ഇതിന് കാറിനുള്ളിലെ എഫ്.എം. റേഡിയോ നിശ്ചിത ഫ്രീക്വന്‍സിയില്‍ ട്യൂണ്‍ ചെയ്താല്‍ മതി. ബ്ലൂടൂത്ത് വഴിയും ചിലയിടങ്ങളില്‍ ശബ്ദസംവിധാനം ഒരുക്കാറുണ്ട്.
കൊച്ചിയില്‍ കോവിഡ് പ്രോട്ടോകോള്‍ കര്ശനമാക്കിയാവും പ്രദര്‍ശനം. കാറില്‍ പരമാവധി നാലുപേര്‍. മാസ്ക് നിര്‍ബന്ധം. പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കും. സാനിറ്റൈസര്‍ പുരട്ടും. ശൗചാലയം ഉപയോഗിക്കാനും ഭക്ഷണം വാങ്ങാനുമൊഴികെ മറ്റൊരു സമയത്തും ആര്‍ക്കും കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല. അടുത്തയാഴ്ച മുതല്‍ ശനിയും ഞായറും പ്രദര്‍ശനം ഉണ്ടാകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)