
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടെ പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത് വന്നു. രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും അമ്മയെ കണ്ടതോടെ ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ അവസാന വീഡിയോയില്‍ പറയുന്നു. സെപ്തംബര്‍ 22ന് പുറത്ത് വന്ന പെണ്‍ക്കുട്ടിയുടെ വീഡിയോയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഈ സംഭവത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയിരിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റുകയായിരുന്നു. ഭീം ആര്‍മി, ആം ആദ്മി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്.
യോഗിക്കെതിരെ പ്രതിഷേധം ശക്തമാക്കി ശിവസേന; മുംബൈ പൊലീസ് കേസെടുക്കണമെന്ന് ആവശ്യം
ഹാത്രസ് ബലാത്സംഗ കൊലയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ശിവസേന. കേസന്വേഷണത്തില്‍ യു.പി പൊലീസ് പരാജയപ്പെട്ടുവെങ്കില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തുമെന്നും ശിവസേന നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം ജനാധിപത്യത്തിന് നേരെയുണ്ടായ കൂട്ടബലാത്സംഗമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. മുംബൈയില്‍ നടിയുടെ അനധികൃത കെട്ടിടം പൊളിച്ച് നീക്കിയപ്പോള്‍ വലിയ വിമര്‍ശനമുന്നയിച്ചവര്‍ യു.പിയിലുണ്ടായ സംഭവങ്ങളില്‍ നിശബ്ദരാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
മുംബൈ പൊലീസ് ഹാത്രസ് ബലാത്സംഗത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ശിവസേന എം.എല്‍.എ പ്രതാപ് സാര്‍നായിക് ആവശ്യപ്പെട്ടു. സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് മുംബൈയിലെത്തി അന്വേഷണം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)