
ലഖ്നോ: യു.പിയിലെ ഹാത്രാസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അലഹാബാദ് ഹൈകോടതി സ്വമേധയ കേസെടുത്തു. ഒക്ടോബര്‍ 12ന് കേസ് പരിഗണിക്കും. ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, യു.പി ഡി.ജി.പി, ലഖ്നോ എ.ഡി.ജി.പി, ജില്ലാ മജിസ്ട്രേറ്റ്, ഹാത്രാസ് എസ്.പി എന്നിവര്‍ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. അവരുടെ വിശദീകരണങ്ങള്‍ക്ക് സാധൂകരണം നല്കുന്ന തെളിവുകളും ഹാജരാക്കണം.
കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവരുടെ ഭാഗം കോടതിയുടെ മുമ്പാകെ വിശദീകരിക്കുന്നതിനാണ് കുടുംബത്തോട് എത്താന്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കോടതി യു.പി പൊലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജസ്പ്രീത് സിങ്, രാജന് റോയി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
സെപ്റ്റംബര്‍ 14ന് യു.പിയിലെ ഹാത്രാസിലാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്. ചികില്‍സയ്ക്കിടെ സെപ്റ്റംബര്‍ 28ന് ഇവര്‍ മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)