
തിരുവനന്തപുരം: അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കലാപത്തെ തുടര്‍ന്നുള്ള കേസ് പിന്നെ എന്താണെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ചാണ് ശശി തരൂര്‍ രംഗത്ത് വന്നത്.
'ബാബരി മസ്ജിദ് കേസ് വിധിച്ച ജഡ്ജിയുടെ വാദം മസ്ജിദ് തകര്‍ക്കാന്‍ ആരും ആസൂത്രണം ചെയ്തിട്ടില്ല എന്നും അത് പെട്ടെന്നുണ്ടായ ഒരു സംഭവമാണെന്നുമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലേ? അക്രമാസക്തരായ ഒരു ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് ഒരു കുറ്റമല്ലെങ്കില്‍ ദില്ലി കലാപത്തെത്തുടര്‍ന്നുള്ള കേസ് പിന്നെ എന്താണ് ?' അദ്ദേഹം ട്വിറ്ററിലും ഫേസ്ബുക്കിലും ചോദിച്ചു.
The judge in the #BabriMasjidDemolitionCase seems to be arguing that no one planned the mosque’s destruction and it was...
Posted by Shashi Tharoor on Wednesday, September 30, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)