
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള അമ്യൂസ്മെന്‍മെന്റ് പാര്‍ക്കുകള്‍ തുറക്കാം. ബിസിനസ് ടു ബിസിനസ് എക്സിബിഷന് കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്ത് നടത്താവുന്നതാണ്.
സ്കൂളുകളും കോളേജുകളും തുറക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്. ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുമതിയുണ്ടാകും. ഹാജര്‍ നിര്‍ബന്ധമാക്കില്ല. മാതാപിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാവൂ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിവ തുറക്കുമ്പോള്‍ വിദൂര വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം നല്‍കണം. സയന്‍സ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കാനും അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വിസിമാരും മറ്റ് സ്ഥാപനങ്ങളില്‍ ലാബ് സൗകര്യം ഒഴികെയുള്ള കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആയിരിക്കും തീരുമാനമെടുക്കുക. നീന്തല്‍ കുളങ്ങള്‍ കായിക താരങ്ങള്‍ പരിശീലനത്തിന് ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)