
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാഴ്ച കൂടി സ്ഥിതി വിലയിരുത്തിയ ശേഷം തീരുമാനിക്കാമെന്നും എല്‍ഡിഎഫ് യോഗത്തിൽ ധാരണയായി. വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച സര്‍വകക്ഷി യോഗം ഓണ്‍ലൈനായാണ് നടക്കുന്നത്.
സമ്പൂര്‍ണ്ണ ലോക് ഡൗണിനെ പ്രതിപക്ഷവും എതിര്‍ത്തു. അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേസുകള്‍ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡോണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു.
അതേസമയം, എൽഡിഎഫ് സമരപരിപാടികള്‍ മാറ്റിവെച്ചു. കർശന നിയന്ത്രങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രതിദിനം പതിനയ്യായിരം വരെ കൊവിഡ് രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു.
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരേയുള്ള സമരങ്ങൾ നിർത്തിവയ്ക്കാനും എൽഡിഎഫ് തീരുമാനിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)