
കൊച്ചി: കന്മദം സിനിമയിലെ മുത്തശ്ശി കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടി ശാരദ നായര്‍ (92) അന്തരിച്ചു.
മോഹന്‍ലാലിനേയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രമാക്കി ലോഹിത ദാസ് ഒരുക്കിയ കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. ഈ ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി ഇന്നും പ്രേക്ഷക മനസ്സില്‍ തങ്ങി നില്ക്കുന്നു .
കന്മദത്തില് മഞ്ജുവാര്യരുടെ മുത്തശ്ശിയായായിരുന്നു ശാരദ നായര്‍ വേഷമിട്ടത്. 1999 ല്‍ അനില്‍ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു. സിനിമയില്‍ മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു വേഷമിട്ടത്.
തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍ പത്മനാഭന് നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)