
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അനിയന്ത്രിതമായ സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ). ഈ ആവശ്യം ഉന്നയിച്ച് ഐ.എം.എ മുഖ്യമന്ത്രിക്ക് കത്തുനല്‍കും.
കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം 7,000-ത്തിനും മുകളില്‍ എത്തി. രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമായിവരും. ഈ സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഐ.എം.എ ഉന്നയിക്കുന്നത്.
'രോഗവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും വേണം. സാധാരണക്കാരിലും ആരോഗ്യ പ്രവര്‍ത്തകരിലും രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടായേക്കാം. ആശുപത്രികള്‍ നിറഞ്ഞതോടെ ഗുരുതര സാഹചര്യം നേരിടേണ്ടിവരും. സംസ്ഥാനത്തെ ജനസംഖ്യ കണക്കാക്കുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ആശുപത്രികള്‍ ഏറെക്കുറെ നിറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യവും പരിഗണിക്കണം. അതിനാല്‍ രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം.'- ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)