
ഈസ്റ്റ് ബംഗാള്‍ ഐ എസ് എല്ലില്‍ കൊല്‍ക്കത്തയിലെ ഇതിഹാസ ക്ലബുകള്‍ രണ്ടും ഇനി ഐ എസ് എല്ലില്‍ കളിക്കും. ഈസ്റ്റ് ബംഗാളിനെ ലീഗിലെ പതിനൊന്നാം ക്ലബായി സ്വാഗതം ചെയ്യുന്നു എന്നും ഈസ്റ്റ് ബംഗാളിന്റെ വരവോട് കൂടി ഐ എസ് എല്‍ കൂടുതല്‍ ശക്തമാവുക ആണെന്നും നിതാ അംബാനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഐ എസ് എല്ലിലേക്ക് പുതിയ ടീമായി തങ്ങളെ പ്രവേശിപ്പിക്കണമെന്ന ഔദ്യോഗിക അപേക്ഷ ഈസ്റ്റ് ബംഗാള്‍ കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ചിരുന്നു. അതിന്റെ ഫലമാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ വന്നിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ പുതിയ ഉടമകളായ ശ്രീസിമന്റിന്റെ വരവാണ് ഐ എസ് എല്ലിലേക്ക് ഉള്ള ഈസ്റ്റ് ബംഗാളിന്റെ വരവ് വേഗത്തില്‍ ആക്കിയത്.
ഈസ്റ്റ് ബംഗാള്‍ കൂടെ എത്തുന്നതോടെ ഐ എസ് എല്ലില്‍ 11 ടീമുകള്‍ ആകും. ഈസ്റ്റ് ബംഗാളിനുള്ള പരിശീലന ഗ്രൗണ്ടും ഒപ്പം ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എല്‍ മത്സരങ്ങള്‍ എവിടെ ആയിരിക്കും എന്നതും ഉടന്‍ പ്രഖ്യാപിക്കും. ഈസ്റ്റ് ബംഗാള്‍ കൂടെ എത്തിയതോടെ ഐ എസ് എല്ലിന്റെ ഫിക്സ്ചറുകളും താമസിയാതെ എത്തും. നേരത്തെ മോഹന്‍ ബഗാനും ഐ എസ് എല്ലിലേക്ക് എത്തിയിരുന്നു. എ ടി കെയുമായി ലയിച്ചായിരുന്നു ബഗാന്റെ ഐ എസ് എല്‍ പ്രവേശനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)