
പൂനെ: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കപ്പിള്‍ ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി പൂനെ പോലിസ്. കപ്പിള്‍ ചലഞ്ച് ഫോട്ടോകള്‍ ദുരുപയോഗം ചെയ്തേക്കാമെന്നും നിങ്ങളുടെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുംമുമ്പ് രണ്ട് വട്ടം ആലോചിക്കുകയെന്ന മുന്നറിയിപ്പുമാണ് പോലിസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകള്‍ മോര്‍ഫിങ്ങിനും പ്രതികാര നടപടികളെന്ന നിലയില്‍ പോണ്‍സൈറ്റിലും മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിച്ചേക്കാമെന്ന് പോലിസിന്റെ ട്വീറ്റില്‍ പറയുന്നു.
ദമ്പതിമാരുടെ പുതിയതും പഴയതുമായ ഫോട്ടോകള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി അപ്ലോഡ് ചെയ്യുന്നതാണ് പുതിയതായി വൈറലായ ട്രന്‍ഡ്. എഫ്ബിയിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ആയിരക്കണക്കിന് പേരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്.
Think twice before you post a picture with your partner. A 'cute' challenge can go wrong if not cautious! #BeAware pic.twitter.com/oJkuYdlBWZ
— PUNE POLICE (@PuneCityPolice) September 24, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)