
ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മല്‍സരത്തിലെ മോശം ഓവര്‍ നിരക്കിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നായകന് വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന്റെ ബാറ്റിംഗ് മികവില്‍ മത്സരം പഞ്ചാബ് 97 റണ്‍സിന് ജയിച്ചിരുന്നു.
കോഹ്ലി ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതായും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷം പിഴ അടയ്ക്കണമെന്നും ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.
ഐപിഎല്‍ പതിമൂന്നാം എഡിഷനിലെ ആദ്യ സെഞ്ച്വറിയുമായി രാഹുല്‍ കളം നിറഞ്ഞപ്പോള്‍ കിംഗ്സ് ഇലവന് 20 ഓവറില്‍ മൂന്നിന് 206 റണ്‍സിലെത്തി. 17 ഓവറില്‍ 109 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സിനെ കിംഗ്സ് ഇലവണ്‍ എറിഞ്ഞിടുകയും ചെയ്തു. 27 പന്തില്‍ 30 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)