
രേഖകള്‍ക്കായി ഇനി മുതല്‍ ആര്.ടി.ഓഫിസുകള്‍ കയറിയിറങ്ങേണ്ടതില്ല. ആര്.സി ബുക്കും ലൈസന്‍സും ഒഴികെയുള്ള മറ്റ് രേഖകള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രിന്റെടുക്കാം.
ലേണേഴ്സ് ലൈസന്‍സ്, ഡ്രൈവിങ് ടെസ്റ്റിനാവശ്യമായ രേഖകള്‍, രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്റ്റേജ് ക്യാരേജ് ഒഴികെയുള്ളവയുടെ പുതുതായി എടുത്ത പെര്‍മിറ്റുകളും പുതുക്കിയ പെര്‍മിറ്റുകളും, മുഴുവന്‍ വാഹനങ്ങളുടെയും താല്‍ക്കാലിക പെര്‍മിറ്റ്, സ്പെഷ്യല്‍ പെര്‍മിറ്റ്, നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ക്കുള്ള ഓതറൈസേഷന്‍ തുടങ്ങിയ രേഖകളാണ് വാഹന ഉടമയ്ക്ക് വീട്ടിലിരുന്ന് പ്രിന്റ് ചെയ്യാന്‍ കഴിയുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ കേന്ദ്രീകൃത വെബ് സൈറ്റായ www.parivahan.gov.in എന്ന വെബ് സൈറ്റില്‍ നിന്നാണ് രേഖകള്‍ പ്രിന്റ് ചെയ്യേണ്ടത്.
സൈറ്റില്‍ ആവശ്യമായ സേവനം തെരഞ്ഞെടുത്ത ശേഷം വാഹനത്തിന്റെ വിവരങ്ങള്‍ നല്കിയാല് മതി. നേരത്തേ ഇത്തരം രേഖകള്‍ക്ക് ആര്.ടി ഓഫിസില്‍ നിന്ന് പകര്‍പ്പെടുത്ത് അതില്‍ ആര്.ടി.ഒ-യുടെ ഒപ്പ് പതിപ്പിക്കണമെന്നായിരുന്നു.
പുതിയ സംവിധാനത്തില്‍ പ്രിന്റ് ചെയ്യുന്ന രേഖയില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ രൂപത്തില്‍ ആര്.ടി.ഒ-യുടെ ഒപ്പുണ്ടായിരിക്കും. ഇങ്ങനെ പ്രിന്റ് ചെയ്യുന്ന രേഖകള്‍ സാധുവായിരിക്കുമെന്ന് എറണാകുളം ആര്.ടി.ഒ പറഞ്ഞു. ഇനി മുതല്‍ ലൈസന്‍സും ആര്.സി ബുക്കും മാത്രമേ ആര്.ടി ഓഫിസുകളില്‍ നിന്ന് തപാല്‍ വഴി അയക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)