
ന്യൂഡല്‍ഹി: ഗോവയില്‍ നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രാജ്യാന്തര ചലച്ചിത്ര മേള ജനുവരിയിലേക്കു മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിര്‍ച്വല്‍ ഹൈബ്രിഡ് ആയാണ് ഇക്കുറി മേള സംഘടിപ്പിക്കുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
നവംബര്‍ 20 മുതല്‍ 28 വരെയാണ് അന്‍പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്ര മേള നിശ്ചയിച്ചിരുന്നത്. ഇത് ജനുവരി 16 മുതല്‍ 24 വരെയായി പുനര്‍ നിശ്ചയിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മേള മാറ്റാന്‍ തീരുമാനിച്ചത്.
വിര്‍ച്വല്‍ ആയും ഫിസിക്കല്‍ ആയും ഹൈബ്രിഡ് ഫോര്‍മാറ്റില്‍ ആയിരിക്കും മേള സംഘടിപ്പിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍മായും പാലിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)