
പാലക്കാട്: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചു സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്കാരം സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന് അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത് ജ്ഞാനപീഠ പുരസ്കാരമാണിത്.
ശ്രീ അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാര വിതരണം - ഉദ്ഘാടനംശ്രീ അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്കാര വിതരണം - ഉദ്ഘാടനം
Posted by Chief Minister's Office, Kerala on Wednesday, September 23, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)