
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ്-ന്റെ മൂന്നാം ട്രെയിലര്‍ എത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹന്‍ ലാല്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്. പ്രശാന്ത് മാമ്പുള്ളിക്കും ടീമിനും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.
അര്‍ബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലര്‍. ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. അര്‍ബാസ് ഖാനാണ് ചിത്രത്തിലെ നായകന്.
അതേസമയം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദത്തിലായിരിക്കുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങള്‍. ശ്രീദേവി എന്നതാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേരും.
സൂപ്പര്‍ നായികയെയാണ് താന്‍ 'ശ്രീദേവി ബംഗ്ലാവി'ല്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു.
പൂര്‍ണമായി ലണ്ടനിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആറാത് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഇതൊരു സസ്പെന്‍സ് ത്രില്ലറാണെന്നും ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് വിവാദങ്ങളോട് സംവിധായകന് പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചിരിക്കുന്നത്.
പ്രശാന്ത് മാമ്പുള്ളി മോഹന്‍ലാലിനെ നായകനാക്കി ഭഗവാന് എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)