
തിരുവനന്തപുരം: പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണ ചെലവ് മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞില്‍ നിന്നും ഈടാക്കണമെന്നും ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഐഎം പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പാലം പൊളിച്ചു പണിയുന്നതിന്റെ ചെലവ് ഇബ്രാഹിംകുഞ്ഞില്‍ നിന്നും നിര്‍മ്മാണ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യം. പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന സര്‍ക്കാര്‍ വാദം പൂര്‍ണമായും അംഗീകരിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി.
സിപിഐഎമ്മും ഇടതുപക്ഷവും തുടര്‍ച്ചയായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ ഇടപെട്ടത്. പാലം പൊളിക്കണമെന്ന് പല പഠനങ്ങളും നിര്‍ദേശിച്ചെങ്കിലും ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫ് നേതൃത്വവും കരാര്‍ കമ്പനിയും കിറ്റ്കോയും ഇതിനെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന്, സര്‍ക്കാര്‍ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. അദ്ദേഹവും പാലം അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി വിധി. അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും അഴിമതിക്കാരായ ഉദ്യോഗസ്ഥ കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ഭയാനകമായ അഴിമതിയുടെ ഉത്പന്നമാണ് അഴിമതിപ്പാലം. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലന്‍സ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ശിക്ഷാനടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അതേസമയം പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ താന്‍ സാമ്പത്തികമായ നേട്ടമുണ്ടാക്കിയിട്ടില്ലെന്നും തകരാറുണ്ടായാല്‍ ആരാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കരാറുകാരനാണ് തകരാറുകളുടെ ബാദ്ധ്യത. അതുകൊണ്ട് തന്നെ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)