.jpg)
മുംബൈ: ചൊവ്വാഴ്ച രാത്രിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിലായി. മുംബൈ സബര്‍ബനില്‍ 23.4 മില്ലിമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
അതേസമയം, സാധാരണ ലഭിക്കുന്ന മഴയില്‍ നിന്ന് 129 ശതമാനം കുറവാണ് നഗരത്തില്‍ രേഖപ്പെടുത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് മുംബൈയുടെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത് ജനജീവിതം താറുമാറാക്കി.
സിയോണ്‍, ഗൊരേഗാവ് എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളാണ് വെള്ളത്തിലായത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ മുംബൈയിലെ സിയോണ്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങി.
മുംബൈയില്‍ ഇന്നും കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മേഘാവൃതമായ ആകാശമാണ് മുംബൈയില്‍ കാണപ്പെടുന്നത്. മുംബൈയിലെ പരമാവധി താപനില ബുധനാഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)