
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ആന്റി ഓക്സിഡൻറുകൾ, ഫൈബർ, ബീറ്റാ കരോട്ടിൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഈ കിഴങ്ങുവർഗം. ക്യാരറ്റ് കഴിക്കുന്നത് ശരീരത്തെ നന്നായി സഹായിക്കുമെന്നതിൽ ഒരു സംശയവുമില്ല. ചർമ്മത്തിനും കാഴ്ചയ്ക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ഇത് കൂടാതെ മറ്റ് പല ഗുണങ്ങളും ക്യാരറ്റ് നൽകുന്നുണ്ട്. ഇനി ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങളെക്കുറിച്ച് പരിശോധിക്കാം.
ക്യാരറ്റ് ജ്യൂസിനെ ആരോഗ്യകരമാക്കുന്നത് എന്താണ്?
ക്യാരറ്റ് ജ്യൂസിലെ ബീറ്റാ കരോട്ടിൻ ശക്തമായ ആന്റി ഓക്സിഡൻറാണ്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കും. ജ്യൂസിലെ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പാനീയത്തിലെ മറ്റ് പ്രധാന പോഷകങ്ങൾ പ്രതിരോധശേഷിയും ചർമ്മത്തിന് ആരോഗ്യവും നൽകും.
1. ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിെൻറ ആൻറി ഓക്സിഡന്റ് നില വർദ്ധിപ്പിക്കുന്നു
2. ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ്, നീർ വീക്കം എന്നിവയെ പ്രതിരോധിക്കും. ഒരു പഠനത്തിൽ, പതിവായി ക്യാരറ്റ് ജ്യൂസ് കഴിക്കുന്ന പുരുഷന്മാരിൽ ഹൃദ്രോഗം ഏറ്റവും കുറവാണെന്ന് കണ്ടെത്തിയിരുന്നു.
3. ക്യാരറ്റ് ജ്യൂസ് പല രാജ്യങ്ങളിലും ഏറ്റവും പ്രചാരമുള്ള നോൺ ആൽക്കഹോളിക് പാനീയങ്ങളിൽ ഒന്നാണ്. മറ്റ് പഴങ്ങളോ പച്ചക്കറി ജ്യൂസുകളോ ക്യാരറ്റിനോടൊപ്പം ചേർക്കുേമ്പാൾ അതിന്റെ ഗുണവും രുചിയും വീണ്ടും വർധിക്കും.
4. ക്യാരറ്റ് ജ്യൂസിന് അതിന്റേതായ പോഷക പ്രാധാന്യമുണ്ട്. ആരോഗ്യപരമായ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ എ യുടെ ഉറവിടമായ ബീറ്റാ കരോട്ടിൻ ക്യാരറ്റിന്റെ പ്രധാന പോഷകങ്ങളിലൊന്നാണ്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവയുടെ സമൃദ്ധമായ ഉറവിടം കൂടിയാണ് ക്യാരറ്റ് ജ്യൂസ്.
കാഴ്ചശക്തി കൂട്ടാൻ, ചർമ്മം തിളങ്ങാൻ
നല്ല കാഴ്ച ശക്തിക്ക്: നല്ല കാഴ്ചയ്ക്ക് വിറ്റാമിൻ എ ശരീരത്തിൽ കൂടുതലായി ആവശ്യമാണ്. ക്യാരറ്റ് ധാരാളം പോഷകങ്ങൾ നൽകുന്നുണ്ട്. ഒരു വ്യക്തിക്ക് വളരെക്കാലം വിറ്റാമിൻ എ കിട്ടാതിരുന്നാൽ കണ്ണുകളുടെ പുറം ഭാഗങ്ങൾ മോശമാകാൻ തുടങ്ങും. ക്യാരറ്റ് ജ്യൂസിൽ ശക്തമായ ആൻറി ഓക്സിഡൻറായ ല്യൂട്ടിൻ അടങ്ങിയിട്ടുണ്ട്.
കൂടാതെ ഇതിലടങ്ങിയ കരോട്ടിനോയിഡുകൾ റെറ്റിന ഗാംഗ്ലിയൻ കോശങ്ങളെ സംരക്ഷിക്കുകയും അതുവഴി നിരവധി നേത്രരോഗങ്ങൾ തടയുകയും ചെയ്യുന്നു. എന്നാൽ ഇത് അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. കാരറ്റ് അമിതമായി കഴിക്കുന്നത് കാഴ്ചയെ ബാധിച്ചേക്കാമെന്ന ചില പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനാൽ അമിതമാകാതെ ശ്രദ്ധിക്കണം.
ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും: കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. അതിനാൽ ചർമ്മത്തിന്റെ നിറത്തിന് ഇത് വളരെ നല്ലതാണ്. ജ്യൂസിലെ ബീറ്റാ കരോട്ടിൻ പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും.
ക്യാൻസറിന് എതിരെ, പിന്നെ ഹൃദയാരോഗ്യത്തിനും
ഹൃദയത്തെ സംരക്ഷിക്കാൻ: പഴം, പച്ചക്കറി ജ്യൂസുകൾ കഴിക്കുന്നത് പൊതുവേ ഹൃദ്രോഗ സാധ്യത കുറയ്ക്കും. കാരറ്റ് ജ്യൂസ്, മറ്റ് ജ്യൂസുകൾ എന്നിവയിൽ പോളിഫെനോളുകളും നൈട്രേറ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിെൻറ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജ്യൂസിലെ മറ്റ് ബയോ ആക്റ്റീവ് ഘടകങ്ങളാണിവ. ക്യാരറ്റിൽ നിന്നുള്ള ജ്യൂസ് കൊളസ്ട്രോളിെൻറ അളവും കുറയ്ക്കും. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഇത് ഒഴിവാക്കും.
ക്യാൻസർ സാധ്യത കുറയ്ക്കും: ക്യാരറ്റ് കഴിക്കുന്നത് ക്യാൻസറിനെ ഒരു പരിധി വരെ ചെറുത്തേക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയ വിവിധ പോഷക ഘടകങ്ങൾ രക്താർബുദ കോശങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. രക്താർബുദ ചികിത്സയെ സഹായിക്കുന്നതിനുള്ള ബയോ ആക്റ്റീവ് രാസവസ്തുക്കളുടെ മികച്ച ഉറവിടമാണ് ക്യാരറ്റ് എന്നതാണ് കണ്ടെത്തൽ.
ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാൻ
പ്രമേഹ ചികിത്സയെ സഹായിക്കും: ടൈപ്പ് 2 പ്രമേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ കാരറ്റ് ജ്യൂസ് കൊണ്ട് സാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതാണ്. അതിനാൽ ജ്യൂസ് തയ്യാറാക്കുമ്പോൾ അരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഫൈബറിന് നിങ്ങളുടെ അമിത ഭക്ഷണ ശീലത്തെ നിയന്ത്രിക്കാനും കഴിയും. അതുവഴി അമിത ഭാരം തടയാൻ കഴിയും.
തലച്ചോറിന്റെ ആരോഗ്യത്തിന്: ജ്യൂസിലെ ബീറ്റാ കരോട്ടിൻ ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും ഒാർമശക്തി പ്രശ്നങ്ങളുടെ ദീർഘകാല അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. മസ്തിഷ്ക കോശങ്ങളെ തകർക്കുന്ന ഓക്സിഡേറ്റീവ് പ്രഷറിനെതിരെ പ്രവർത്തിക്കാനും ഇതിന് കഴിയും. തലച്ചോറിലെ ഓക്സിഡേറ്റീവ് പ്രഷർ തലച്ചോറിന് പലവിധ പ്രശ്നങ്ങളും ഉണ്ടാക്കും. ക്യാരറ്റ് ജ്യൂസിലെ ബീറ്റാ കരോട്ടിന് ഈ കേടുപാടുകൾ തടയാൻ കഴിയും. ക്യാരറ്റ് ജ്യൂസിലെ പൊട്ടാസ്യം ഹൃദയാഘാത സാധ്യത കുറയ്ക്കും.
നല്ല ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കും
മികച്ച ദഹനത്തിന്: ജ്യൂസിലെ നാരുകൾക്കും നമ്മുടെ ദഹന ആരോഗ്യം വർധിപ്പിക്കാനുള്ള കഴിവുണ്ട്. അത് കാരറ്റ് ജ്യൂസിന് മാത്രമല്ല, മറ്റ് പഴം പച്ചക്കറി ജ്യൂസുകൾക്കും ഈ കഴിവുണ്ട്. മലബന്ധം മൂലം പ്രശ്നം അനുഭവിക്കുന്ന ആളുകൾക്ക്, കുട്ടികൾക്കും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. ക്യാരറ്റ് ജ്യൂസിലെ പൊട്ടാസ്യം വയറിളക്കത്തെ ചെറുക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ: ക്യാരറ്റ് ജ്യൂസിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അമിത ഭാരം കുറയ്ക്കാൻ ആവശ്യമായ ഫൈബർ കഴിക്കണമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ക്യാരറ്റ് ജ്യൂസിൽ കലോറിയും കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ക്യാരറ്റ് ജ്യൂസ് ഒരു നല്ല മാർഗമാണ്.
രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും: ക്യാരറ്റിലെ പ്ലാസ്മ കരോട്ടിനോയ്ഡ് ശരീരത്തിെൻറ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം അണുബാധയ്ക്കെതിരെ പ്രവർത്തിക്കാനും ഇതിനാകും. ശരീരത്തിലെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്ന ബീറ്റാ കരോട്ടിൻ ആണ് ഈ ഗുണങ്ങൾക്ക് കാരണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)