
ദുബായ്: ഐപിഎല്‍ 13ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ജയം. ഉദ്ഘാടന മല്‍സരത്തില്‍ തോല്‍ക്കുന്ന പതിവ് തെറ്റിക്കാത്ത മുംബൈ ഇന്ത്യന്‍സിനെയാണ് ചെന്നൈ തോല്‍പ്പിച്ചത്. ചെന്നൈയുടെ ജയം അഞ്ച് വിക്കറ്റിനാണ്. ദുബായിലെ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ കാണികളില്ലാതെ നടന്ന മല്‍സരത്തില്‍ മുംബൈ ഉയര്‍ത്തിയ 162 റണ്‍സ് ലക്ഷ്യം നാല് പന്ത് ശേഷിക്കെ ചെന്നൈ നേടുകയായിരുന്നു(166-5). 48 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത അമ്പാട്ടി റായിഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മികച്ച ബാറ്റിങ് കാഴ്ചവച്ച ഫഫ് ഡു പ്ലിസ്സിസ്(58), സാം കറന്(18) എന്നിവരാണ് ചെന്നൈ ജയം അനായാസമാക്കിയത്. ജയിക്കാവുന്ന മല്‍സരമാണ് ബൗളര്‍മാരുടെ പിഴവ് കൊണ്ട് മുംബൈ കൈവിട്ടത്. ചെന്നൈയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായി. എന്നാല്‍ പ്ലിസ്സിസും റായിഡുവും ചെന്നൈയെ കരകയറ്റുകയായിരുന്നു. രണ്ട് പന്ത് നേരിട്ട ധോണി റണ്‍സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ രോഹിത്തും (12), ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കും (33) മികച്ച തുടക്കം നല്‍കിയെങ്കിലും ചെന്നൈയുടെ പീയൂഷ് ചൗളയുടെയും സാം കറന്റെയും പന്തിന് മുന്നില്‍ ഇരുവരും പുറത്തായി. 31 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത സൗരഭ് തിവാരി മാത്രമാണ് മുംബൈ നിരയില്‍ പിടിച്ച് നിന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ 14 റണ്‍സെടുത്ത് പുറത്തായി. ചെന്നൈയ്ക്കായി ദീപക് ചാഹര്‍, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)