
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം തിരികെയെത്തി. ട്വിറ്ററിലൂടെയാണ് പേടിഎം ഇക്കാര്യം അറിയിച്ചത്. പേടിഎം പുതിയതായി അവതരിപ്പിച്ച 'പേടിഎം ക്രിക്കറ്റ് ലീഗ്' പരിപാടി പ്ലേ സ്റ്റോര്‍ നയങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ചാണ് ആപ്പ് നീക്കം ചെയ്യപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ആപ്പ് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കാണിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അറിയിപ്പ് ലഭിച്ചതെന്ന് പേടിഎം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
'അപ്ഡേറ്റ്: ആന്‍ഡ് വി ആര് ബാക്ക്'എന്നായിരുന്നു പേടിഎമ്മിന്റെ ട്വീറ്റ്.
Update: And we're back! ????
— Paytm (@Paytm) September 18, 2020
പേടിഎം അടുത്തിടെ അവതരിപ്പിച്ച പേടിഎം ക്രിക്കറ്റ് ലീഗാണ് ആപ്പിനെതിരെയുള്ള നടപടിയ്ക്ക് കാരണമായത് എന്നും പേടിഎം വ്യക്തമാക്കി. അതേസമയം ഈ പ്രശ്നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)