
തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (CMEDP) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്കയുടെ എൻഡിപ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന സബ്സിഡി യും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3 ശതമാനം പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ 3 ശതമാനം വീതം നോർക്ക, കെ എഫ് സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും.
സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറന്റ്സ്/ ഹോട്ടൽ, ഹോം സ്റ്റേ/ലോഡ്ജിഗ്, ക്ലിനിക്/ ഡെന്റൽ ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐടി/ ഐടിഇഎസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ ബേക്കറി ഉൽപ്പന്നങ്ങൾ, ഫ്ലോർ മിൽസ്/ ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ/സ്പൈസസ്, ചപ്പാത്തി നിർമാണം വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.
അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം. വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യൽ നിന്നും ), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം ), 18 00-425 -8590 (കെഎഫ് സി) ലഭിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)