
ആമസോണിന്റെ ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റ് സേവനമായ അലക്സയില്‍ നമുക്കിനി അമിതാബ് ബച്ചന്റെ ശബ്ദം കേള്‍ക്കാം. ആമസോണുമായി സഹകരിക്കുന്ന വിവരവും, അലക്സയില്‍ ശബ്ദം നല്കാന് ഒരുങ്ങുന്ന കാര്യവും അമിതാബ് ബച്ചന് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനി മുതല്‍ തമാശകള്‍, കാലാവസ്ഥ, നിര്‍ദേശങ്ങള്‍, ഉറുദു കവിതകള്‍, പ്രചോദനദായകമായ ഉദ്ധരണികള്‍ എന്നിവ അമിതാബ് ബച്ചന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിയും.
പണം നല്കി ഉപയോഗിക്കാവുന്ന ഫീച്ചര്‍ ആയാണ് ഇത് ലഭിക്കുക. അമിതാബ് ബച്ചന്റെ ശബ്ദം എങ്ങനെയുണ്ടെന്ന് കേട്ടറിയാന്‍ അലക്സയുള്ള ഉപകരണത്തോട് 'Alexa, say hello to Mr. Amitabh Bachchan' എന്ന് പറഞ്ഞാല്‍ മതിയാകും. ഹിന്ദിയിലായിരിക്കും ബച്ചന്റെ ശബ്ദം അലക്സയില്‍ ലഭ്യമാകുക.
അമിതാബ് ബച്ചന് മുന്‍പേ അലക്സയ്ക്ക് ശബ്ദം നല്കിയ ആദ്യ സെലിബ്രിറ്റി സാമുവല്‍ എല്‍. ജാക്സണ് ആയിരുന്നു. അടുത്ത വര്‍ഷം മുതല്‍ അമിതാബ് ബച്ചന്റെ ശബ്ദം അലക്സയില്‍ ലഭിച്ചു തുടങ്ങും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)