
കൊച്ചി: കൊവിഡ് കാലഘട്ടത്തെ അതിജയിച്ചു തിരിച്ചുവരാന്‍ ഒരുങ്ങുന്ന ടൂറിസം മേഖലയിലെ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും തേടുന്നതിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന് ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് (ടി ഒ എ) ആവശ്യപ്പെട്ടു. ഗവണ്മെന്റ് പ്രോട്ടോക്കോള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് അവരുടെ, അവധിക്കാലം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍, ഇതര സ്ഥാപനങ്ങളും മുന്‍കൈയെടുത്ത് കൂടുതല്‍ സാഹചര്യം ഒരുക്കണമെന്നും ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയില്‍ കൊവിഡ് കാര്യമായി ബാധിച്ച മേഖലയാണ് ടൂറിസം. വരുന്ന സീസണ് ഈ മേഖല അനുഭവിക്കാന്‍ വരുന്ന പ്രതിസന്ധിയെക്കുറിച്ച് അഡ്വൈസറി ബോര്‍ഡ് യോഗം ഉദ്ഘാടനം ചെയ്ത് ചെയര്മാന് മാരുതി മുസമദ വ്യക്തമാക്കി. യോഗത്തില്‍ എം എം അബ്ദുല്‍ നസീര്‍ അധ്യക്ഷത വഹിച്ചു. പ്രകാശ് എസ് ബാഫാന, സഫര്‍ കമ്മല്‍ അന്‍സാരി, ഹിരന്‍ മനോഭായി ഷാ, സുനിത ജയിന്, സരി ശിവാനന്ദന്, ഫെമിര് ഉമ്മര്‍, രാജേഷ് കാളിദാസന്, മഹേഷ്, അബൂബക്കര്‍ സിദ്ദീഖ്, സ്വാതി സേതുപതി, സ്വാലക് പട്ടേല്‍, സുരേഷ് ദേവാന്, പ്രഭ പട്ടേല്‍, ഫക്രുദ്ദീന്‍ ഫരീദ്വാലാ, അഭിഷേക് ശ്രിവാസ്തവ, സൗമിഖ് ഘോഷ് മുഹമ്മദ് ജാസിം , എം ജി കിരണ്‍ സംസാരിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)