
ന്യൂ ഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മറ്റ് ഉന്നത വ്യക്തിത്വങ്ങള്ക്കുമെതിരെ കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. കേസെടുക്കുന്നതിനും കുറ്റപത്രം സമര്പ്പിക്കുന്നതിനുമിടയില് അന്വേഷണം നടത്തണമെന്ന കാര്യം ഡല്‍ഹി പൊലീസ് മറന്നെന്ന് തോന്നുന്നുവെന്ന് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
നിയമവ്യവസ്ഥയെ 'പരിഹാസ പാത്രമാക്കിയതാണോ' ഡല്‍ഹി പൊലീസ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. 'വിവര ശേഖരണത്തിനും ചാര്‍ജ് ഷീറ്റിനും ഇടയില്‍ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ഡല്‍ഹി പോലീസ് മറന്നോ' എന്നായിരുന്നു ചിദംബരത്തിന്റെ ആദ്യ ട്വീറ്റ്.
'ഡല്‍ഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സീതാറാം യെച്ചൂരിയുടേയും മറ്റ് നിരവധി പ്രമുഖരുടേയും പേരെഴുതി ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ഡല്‍ഹി പോലീസ് പരിഹസിച്ചു' എന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
Has the Delhi Police forgotten that between Information and Charge Sheet there are important steps called Investigation and Corroboration?
— P. Chidambaram (@PChidambaram_IN) September 13, 2020
സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ്, ദില്ലി യൂനിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന് രാഹുല്‍ റോയ് തുടങ്ങിയവരാണ് പൊലീസ് സ്റ്റേറ്റ്മെന്റില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ ഇവരെ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് ശനിയാഴ്ച വിശദീകരിച്ചിരുന്നു.
'ഡല്‍ഹി പോലീസ് കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണ്. അവരുടെ നിയമവിരുദ്ധ നടപടികള്‍ ബിജെപി രാഷ്ട്രീയത്തിന്റെയും നേതൃത്വത്തിന്റെയും നിലപാടുകളുടെ ഫലമാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമാനുസൃതവും സമാധാനപരമായ പ്രതിഷേധത്തെ അവര്‍ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുകയാണവര്‍'-സംഭവത്തെകുറിച്ച് യെച്ചൂരി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)