
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ കാമ്പസുമായി വീണ്ടും ഫേസ്ബുക്ക് ചരിത്രമെഴുതാനൊരുങ്ങുന്നു. നിരവധി സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടു പോയ യൂത്തിനെ തിരികെ പിടിക്കാനുള്ള എഫ്ബിയുടെ ഒരു ശ്രമമാണിത്. ഫേസ്ബുക്കിലെ പ്രധാന പ്രൊഫൈലില്‍ നിന്ന് വ്യത്യസ്തമായി ഒരു കാമ്പസ് പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളെ ഇത് അനുവദിക്കുന്നു. ഫേസ്ബുക്ക് ആപ്ലിക്കേഷന്റെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത് ഒരു കോളേജ് ഇമെയിലും ബിരുദ തീയതിയും മാത്രമാണ്.
പേര്, പ്രൊഫൈല്‍ ഫോട്ടോ, കവര്‍ ഫോട്ടോ, സ്ഥലം എന്നിവ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്യാം, പുറമേ മെയ്ന്‍, മൈനര്‍, ക്ലാസ് ലിസ്റ്റ് പോലുള്ള അധിക വിശദാംശങ്ങള്‍ ചേര്‍ക്കാനും കഴിയും. ഒരു കാമ്പസ് പ്രൊഫൈല്‍ സജ്ജീകരിച്ചു കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്കൂളിന് സവിശേഷമായ ഗ്രൂപ്പുകളും ഇവന്റുകളും ഉണ്ടാക്കാനും സമാന താല്‍പ്പര്യങ്ങളുള്ള സഹപാഠികളുമായി ബന്ധപ്പെടാനും കഴിയും.
ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, മറ്റ് പ്ലാറ്റ്ഫോമുകള് എന്നിവയിലേക്ക് വഴിമാറിയ യുവ ഉപയോക്താക്കളെ വീണ്ടും ഫേസ്ബുക്കിലേക്കു ബന്ധിപ്പിക്കുന്നതിനുള്ള ഒരു ശ്രമമാണിതെന്നു വേണം കരുതാന്‍. പകര്‍ച്ചവ്യാധിയാല്‍ വേര്‍തിരിക്കാവുന്ന അംഗങ്ങള്‍ക്കായി ഒരു വെര്‍ച്വല്‍ കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിനും ക്യാമ്പസ് ഉദ്ദേശിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)