
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ കിരീടം നേടി മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്കയ്ക്ക്. ബെലാറസിന്റെ വിക്ടോറിയാ അസരന്ങ്കയെ 1-6, 6-3, 6-3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക്കയുടെ മൂന്നാം ഗ്രാന്സ്ലാം നേട്ടം. ആദ്യ സെറ്റ് കൈവിട്ട ശേഷം വന്‍ തിരിച്ചു വരവ് നടത്തിയാണ് ഒസാക്ക കിരീടം നേടിയത്. 2013ന് ശേഷം ക്വാര്‍ട്ടിലേക്ക് തിരിച്ചെത്തിയ അസരന്ങ്കയ്ക്ക് ഒസാക്കയ്ക്കെതിരേ മികവ് പുലര്‍ത്താനായില്ല. ഇതോടെ മൂന്ന് യു എസ് ഓപ്പണ്‍ ഫൈനലുകളില്‍ അസരന്ങ്ക തോല്‍വി ഏറ്റുവാങ്ങി. 2018-ല്‍ യു എസ് ഓപ്പണ്‍ നേടിയ ഒസാക്ക 2019ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നേടിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)